Tuesday, August 15, 2006

പാവം നമ്മുടെ കേരളാ പോലീസ്!

പോലീസിനെ കണ്ടു പേടിച്ചോടി കിണറ്റിലും കുളത്തിലും വീണു ഒരൊരുത്തന്‍‌മാര്‍ ചാവുന്നതില്‍ പാവം പോലീസെന്തു പിഴച്ചു?. ഹാര്‍ട്ട്-അറ്റാക്ക് വന്നു ആരെങ്കിലും മരിച്ചാല്‍ അതും കസ്റ്റ്ഡി മരണം...പോരാത്തതിനു ഹര്‍ത്താലും!. ഇനി മുതല്‍ ഒരു മൈക്കു വെച്ചു വിളംബരം ചെയ്തിട്ടു വേണം പോലീസിനു സഞ്ചരിക്കാന്‍‌... ഇതാ മൂന്നു പോലീസുകാര്‍ ഒരു ജീപ്പില്‍ ഈ വഴി വരുന്നു, ചീട്ടു കളിക്കാരും വാറ്റുകാരും ഒരല്പം സമയത്തേക്കു മാറി നില്‍ക്കാന്‍‌ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു... പാവം നമ്മുടെ കേരളാ പോലീസിന്റെ ഒരു ഗതികേടേ!
ഇതിനിടെ കിണറ്റില്‍ ചാടിയ ഒരു “കള്ളനെ” രക്ഷിയ്ക്കാന്‍ അവന്റെ കൂടെ ചാടി അവനെ പൊക്കിയെടുത്ത ഒരു പാവം പോലീസുകാരന്റെ കഥയൊന്നും ആരും അറിയുന്നില്ല...

2 comments:

Anonymous said...

സദ്യയില്‍ ഇറച്ചിക്കഷണം കുറഞ്ഞതിന് കുറേ പേര്‍ അടികൂടി . അവസാനം അതും പോലീസിന്ടെ തലയില്‍
മോങ്ങാനിരിക്കുന്ന ചെന്നിത്തലയുടെ തലയില്‍ തേങ്ങാ വീണ്ടും വീണു.

Unknown said...

Kutta Mone Delete Cheithu alleay? you are "GREAT" CONGRATULATIONS!