... എന്നാല്‍ ഞങ്ങള്‍ സഹായിക്കാം!
ഇന്നലെ എഷ്യാനെറ്റ് ന്യൂസിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ഇതായിരുന്നു... ഇടുക്കിയിലെ കര്‍ഷകര്‍ക്കു പ്രത്യേക പാക്കേജ് ഇല്ല. കാരണം ആത്മഹത്യാ കണക്കെടുപ്പില്‍ വയനാടും പാലക്കാടും ഇടുക്കിയെ ബഹുദൂരം പിന്നില്ലാക്കി മുന്നേറിയിരിക്കുന്നു!. ഇടുക്കിയിലെ കര്‍ഷകര്‍ക്കു മത്സരബുദ്ധി തീരെയില്ലേ??. നമ്മുടെ “അതിവേഗം ബഹുദൂരം” മുദ്രാവാക്യം ഒന്നും വയനാട്ടില്‍ എത്തിയതു പോലെ അവിടെ എത്തിയില്ലേ??.
കഷ്ടം തന്നെ നമ്മുടെ “ഭരണാധികാരികളുടെ” കാര്യം!. പാവം കര്‍ഷകന്റെ പ്രശ്നം മനസ്സിലാക്കി അവനെ രക്ഷിക്കാന്‍ ഒരു വസ്തുവും ചെയ്യുന്നില്ല. പകരം ആ ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞതു പോലെ, ഒരു മൊബൈല്‍ കമ്പനി കണക്കെ ഒരു സ്കീമും ആയി വന്നിരിക്കുന്നു- നിങ്ങള്‍ ആത്മഹത്യ ചെയ്യൂ, എന്നാല്‍ ഞങ്ങള്‍ കടം എഴുതി തള്ളാം!!. ഇതില്‍ പരം ഒരു കഴിവുകേടും പാപ്പരത്തവും വേറെയുണ്ടൊ?
കടത്തില്‍ മുങ്ങിയ ഒരു പാവം കര്‍ഷകന്റെ സ്ഥിതി ഒന്നു ആലോചിച്ചു നോക്കൂ... സ്വന്തം ഭാര്യയുടെയും മക്കളുടേയും മുഖത്തു നോക്കാന്‍ അയാള്‍ക്കു കഴിയുമോ?. “നിങ്ങളൊന്നു ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഞങ്ങളെങ്കിലും രക്ഷപ്പെടുമായിരുന്നില്ലേ?”- ഇതു അവരുടെ വായില്‍ നിന്നു കേള്‍ക്കുന്നതും കാത്തു കഴിയുന്നതിലും ഭേദം അവനു ആത്മഹത്യ തന്നെ.
6 comments:
അനീഷിന്റെ ബ്ലോഗില്‍ ഞാനാദ്യമായിട്ടാണു്. മലയാളത്തില്‍ ഒരാള്‍കൂടി എഴുതിക്കാണുന്നതില്‍ സന്തോഷം. മറ്റു മലയാളം ബ്ലോഗേഴ്സിനെ വായിക്കുവാന്‍ താല്പര്യമുണ്ടെങ്കില്‍ www.thanimalayalam.org സന്ദര്‍ശിക്കുക.
Thanks പെരിങ്ങോടരേ!
ഇതാണോ കര്‍ഴകരുടെ ആത്മഹത്യക്ക് മറ്റൊരു കാരണം? സര്‍കാര്‍ ഇതു കേള്‍ക്കുന്നുണ്ടോ ?
ജീവിതത്തിന്റെ വിലമനസ്സിലാക്കലല്ലാതെ അത്മഹത്യക്ക് മറ്റൊരുപരിഹാരം ഞാന്‍ കാണുന്നില്ല.
ആത്മത്യ പ്രവണത ലോകത്ത് എല്ലായിടത്തും ഒരുരോഗമാണ്.നമ്മുടെ നട്ടിലൊഴിച്ച്. സമൂഹത്തെ ആ രോഗമുക്തമാക്കാനുള്ള വഴിയെക്കുറിച്ചല്ലേ ആലോചിക്കേണ്ടത്.
പിന്നെ ഏതുനാണയത്തിനും രണ്ടുവശം കാണും.
LOL !
http://www.freebird.in/wp/?p=52
u will find lot of opinions there ..
(പിന്നെ, I am happy to find ur blog !)
പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ പ്രശ്നങ്ങള്‍ ആളെ പറ്റിച്ച് അഴിമതി നടത്തിക്കഴിയുന്ന രാഷ്ട്രീയക്കാര്‍ക്ക് മനസ്സിലാവില്ല.
Post a Comment