Thursday, August 02, 2007

സായ്നാഥിന്റെ മഗ്സാസെയും മലയാള പത്രപ്രവര്‍ത്തനവും

ഇന്ത്യ വല്ലാതെ തിളങ്ങി നിന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നു... ആ തിളക്കത്തിന്റെ ഫുള്‍-പേജ് പരസ്യങ്ങള്‍ കൊണ്ടു നമ്മുടെ പത്രങ്ങള്‍ നിറഞ്ഞിരുന്ന ഒരു കാലം. അന്നു സായ്നാഥിനെ പോലെ കുറച്ചു പേര്‍ ആന്ധ്രയിലും വിദര്‍ഭയിലും വയനാട്ടിലും പോയി കഷ്ടപ്പെട്ടെഴുതിയ ഒരുപാട് ലേഖനങ്ങളും, അതു പ്രസിദ്ധീകരിക്കാന്‍ ‘ഹിന്ദു’വിനെ പോലെ ഒരു പത്രവും ഉണ്ടായിരുന്നതു കൊണ്ട് തിളങ്ങി കൊണ്ടിരുന്ന ഇന്ത്യയില്‍ കര്‍ഷകര്‍ കൂട്ടത്തോടെ ജീവനോടുക്കുകയാണെന്ന സത്യം കുറച്ചു പേരെങ്കിലും മനസ്സിലാക്കി. അങ്ങനെയുള്ള അദ്ദേഹത്തിനു മഗ്സാസെ അവാര്‍ഡ് ലഭിച്ചതു വളരെ അഭിമാനാര്‍ഹവും അഭിനന്ദനാര്‍ഹവും ആയ ഒരു കാര്യം ആണ്.

വയനാട്ടില്‍ കര്‍ഷകര്‍ തൂങ്ങി ചാവുമ്പോഴും കൊക്കകോള ഊറ്റിയെടുക്കുന്ന വെള്ളത്തിന്റെ ബക്കറ്റ് കണക്കെടുത്ത് “ആഗോളവത്കരണ വിരുദ്ധത” തെളിയിച്ചവരെയാണല്ലോ നമ്മുക്ക് പരിചയം!. ഇന്നും, ഇതു വരെ കാണാത്ത പകര്‍ച്ചപനിയുടെ പിടിയില്‍ മധ്യകേരളം വലയുന്നതും, മാലിന്യം കുമിഞ്ഞു കൂടി എതു നേരവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലേയ്ക്കു നമ്മുടെ സ്വന്തം മഹാനഗരം എത്തി നില്‍ക്കുന്നതും, ചില്ലറ വ്യാപാരികളുടെ എറ്റവും അധികം സാന്ദ്രതയുള്ള കേരളത്തിലേയ്ക്കു റിലയന്‍സും വാള്‍-മാര്‍ട്ടും വരുമ്പോഴുണ്ടാവുന്ന സാമൂഹിക പ്രശ്നങ്ങളും ഒന്നും ഒരു വാര്‍ത്തയോ ഫീച്ചറോ ഒന്നും അല്ല. എല്ലാവര്‍ക്കും ഫാരീസും, “കട്ടന്‍ ചായയും”, “കോഴി ബിരിയാണിയും” ഒക്കെ തന്നെ മതി.

ഇന്നലെ ഫാരീസുമായിട്ടുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വരുന്നു. പണിയെടുക്കാതെ ഓഫീസിലിരിക്കുന്ന പത്രപ്രവര്‍ത്തകരാണു ഈ വിവാദങ്ങളൊക്കെ സൃഷ്ടിക്കുന്നതെന്ന്. അല്ല ഫാരീസേ ഗതികേട് കൊണ്ടാണ്... പത്രമുതലാളിമാരുടേയും, പാര്‍ട്ടി നേതാവിന്റെയും, സഭാ നേതൃത്വങ്ങളുടെയും വിഴുപ്പു ചുമക്കേണ്ടി വരുന്ന ഗതികേട്... അങ്ങനെയുള്ള നമ്മുടെ പത്രപ്രവര്‍ത്തകര്‍ സായ്നാഥിനെ പോലുള്ളവരെ പൂവിട്ട് പൂജിക്കട്ടെ...’ഹിന്ദു’ പോലൊരു പത്രം മലയാളത്തില്‍ ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കട്ടേ...


Wednesday, July 11, 2007

രണ്ടാം വിമോചനസമരാഹ്വാനത്തിന്റെ രാഷ്ടീയം

പ്രിയപ്പെട്ട അന്ന,

ഒരു രണ്ടാം വിമോചനസമരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ചുള്ള താങ്കളുടെ കണ്ടെത്തലുകള്‍ക്കുള്ള ഒരു വിയോജനക്കുറിപ്പായി വേണം ഇതിനെ കാണാന്‍. താങ്കളുടെ പോസ്റ്റില്‍ പറയുന്നതു പോലെ ഒരു അഭയാ കേസിന്റെ പുനരന്വേഷണമോ, മൂന്നാറില്‍ കുറച്ചു അച്ചായന്മാരുടെ ഭൂമി പിടിച്ചതോ, അതൊ ഇപ്പോള്‍ ഒരു വാര്‍ഷിക പരിപാടി ആക്കി മാറ്റിയ സ്വാശ്രയ കോളേജു പ്രവേശന മഹാമഹമോ മാത്രം ആണോ നമ്മുടെ സഭയെ ചൊടിപ്പിച്ചതു? വിമോചനസമരാഹ്വാനം പോലെയുള്ള എറ്റവും അവസാനത്തേതായ ഒരടവിലേയ്ക്കു അതിനെ കൊണ്ടു ചെന്നെത്തിപ്പിച്ചതു? അല്ല എന്നാണു എന്റെ വിശ്വാസം. ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളുടെ രാഷ്ട്രീയ നിലനില്‍പിനുള്ള ഒരു പോരാട്ടം ആയി വേണം ഇതിനെ കാണാന്‍.

അല്ലെങ്കില്‍ തന്നെ ഒരു അഭയാകേസില്‍ ഒന്നു രണ്ടു വൈദികര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ തന്നെ സഭയ്ക്കു എന്താണു അത്ര വലിയ നഷ്ടം? ഇതിനെക്കാളും എത്രയോ വലിയ വിവാദങ്ങള്‍ അമേരിക്കയിലും മറ്റും നടന്നു കഴിഞ്ഞിട്ടും ഉണ്ടു, കത്തോലികാ സഭ പരസ്യമായി മാപ്പു പറഞ്ഞിട്ടും ഉണ്ടു. മാത്രമല്ല അതിശക്തരായ മാധ്യമ സുഹ്രുത്തുക്കള്‍ ഉള്ളപ്പോള്‍ എതു സത്യത്തേയും വെറും “അപവാദ പ്രചാരണം” ആക്കി മാറ്റാന്‍ എന്താണു പ്രയാസം? അതു പോലെ മൂന്നാര്‍ ഒഴിപ്പിക്കലിലും സ്വാശ്രയ പ്രശ്നത്തിലും സഭയ്ക്കും വേണ്ടപ്പെട്ടവര്‍ക്കും അല്പം സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടാവാം. പക്ഷെ അതൊക്കെ വെറും നിസ്സാരം അല്ലേ.സഭയെ സമ്മത്തിച്ചെടുത്തോളം ഇതെല്ലാം വെറും irritators മാത്രം.

ഇനി രാഷ്ട്രീയ നിലനില്പിന്റെ പ്രശ്നമാണു എന്നു പറഞ്ഞതിലേയ്ക്കു വരാം. കേരളത്തില്‍ കഴിഞ്ഞ കുറേ കാലങ്ങളായി നടന്ന തെരെഞ്ഞെടുപ്പു ഫലങ്ങള്‍ പരിശോദിച്ചാല്‍ മനസ്സിലാവുന്ന ഒരു കാര്യം, വോട്ടിങ് ശതമാനത്തിന്റെ വ്യത്യാസം വെറും 2-3 പോയന്‍റ്റ്സ് മാത്രം ആയിരിക്കും. ഈ 2-3 പോയന്‍റ്റ്സ് വ്യത്യാസം ആണു 50-60 സീറ്റുകളുടെ വലിയ വ്യത്യാസം ആയി മാറുന്നതും. ഈ വോട്ടിങ് ശതമാനം ഇങ്ങനെ മാറാതെ നില്‍ക്കുന്നതു തന്നെ എല്‍.ഡി.എഫ്നും യു.ഡി.എഫ്നും അവരുടേതായ ഇളകാത്ത വോട്ട് ബാങ്കുകള്‍ ഉള്ളതു കൊണ്ടു തന്നെയാണു. ഈ വോട്ട് ബാങ്കുകളുടെ കൂടെ ഓരോ പ്രാവശ്യവും ആരു ഭരിക്കണം എന്നു തീരുമാനിക്കുന്ന ഒരു ഫ്ലോട്ടിങ്ങ് പോപുലേഷനും. ഇതു തന്നെയാണു ഈ മാറി മാറി വരുന്ന ഗവണ്മെന്റുകളുടെ രഹസ്യവും. ഈ വാസ്തവം മനസ്സിലാക്കി കൊണ്ടു തന്നെ ന്യൂനപക്ഷങ്ങളെ അധികം വെറുപ്പിക്കാതെ അഡ്ജസ്റ്റ് ചെയ്തു ഭരിക്കുന്ന ഒരു സമീപനം ആണു മുന്‍ കാലങ്ങളില്‍ എല്‍.ഡി.എഫ് ഗവണ്മെന്റുകള്‍ സ്വീകരിച്ചു വന്നതു. പി. ജെ. ജോസഫ് ആയിട്ടുള്ള ചങ്ങാത്തം തന്നെ അത്തരത്തിലുള്ള ഒരു സിംബോളിക്-റിലേഷന്‍ഷിപ്പാണു. ഇതിനു താഴെ “തോന്ന്യാക്ഷരങ്ങള്‍” സൂചിപ്പിച്ച നായനാരുടെ വിശ്വവിഖ്യാതമായ വത്തിക്കാന്‍ സന്ദര്‍ശനവും മുത്തവും ആ “അഡ്ജസ്റ്റ്മെന്റിന്റെ” ഭാഗം തന്നെ.

പക്ഷേ ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ സി.പി.എം, അതായതു പിണറായി വിജയന്‍, ഇതു വരെ ഉണ്ടായതില്‍ നിന്നും തുലോം വ്യത്യസ്തമായ ഒരു നിലപാടാണു സ്വീകരിച്ചതു. എതു തരത്തിലും ലീഗില്‍ നിന്നു ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള ഒരു ശ്രമം ആയിരുന്നു അതു. അങ്ങനെ രൂപം കൊണ്ട ഒരു പിണറായി-ജലീല്‍-(മമ്മൂട്ടി?)-കാന്തപുരം-ഐ.എന്‍.എല്‍-പി.ഡി.പി കൂട്ടുക്കെട്ട് തെരെഞ്ഞെടുപ്പില്‍ ലീഗിനെ നിലംപരിശാക്കിയതു നമ്മള്‍ കണ്ടതാണു. പോരാത്തതിനു പോസ്റ്റ്-കരുണാകരന്‍ ഇറയില്‍ കോണ്‍ഗ്രസ്സ് നേത്ര്ത്വവത്തില്‍ ഒരു ഹൈന്ദവ വാക്വം രൂപപ്പെട്ടതും ഒരു വിഭാഗത്തെ കോണ്‍ഗ്രസ്സില്‍ നിന്നും അകലാന്‍ ഇടയാക്കിയിരിക്കുന്നു. അതും കൂടാതെ യാക്കോബായ, ലത്തീന്‍ വിഭാഗങ്ങളെ കൂടെ കൂട്ടാനും പിണറായിക്കായി. ഈ കൂട്ടുക്കെട്ടുക്കള്‍ക്കെല്ലാം ഒരു വലിയ വിലങ്ങുതടിയായി നിന്നതു നമ്മുടെ അച്ചു മാമ്മന്‍ ആയിരുന്നു എന്നുള്ളതു വേറെ കാര്യം. അതിലേയ്ക്കു പിന്നെ വരാം.

അങ്ങനെ വളരെ ഡൈറക്ട് ആയി ക്രിസ്തീയ സമൂഹത്തിലെ ചില പ്രബല വിഭാഗങ്ങളോട് നിങ്ങളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട, അതില്ലാതെയും ഞങ്ങള്‍ക്ക് ജയിക്കാന്‍ പറ്റും, എന്നു പറഞ്ഞാണു പിണറായിയും സി.പി.എംമ്മും ഈ കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചതും ജയിച്ചതും. ഇലക്ഷന്‍ ടൈമില്‍ ജോസഫില്‍ നിന്നും പരമാവധി സീറ്റു തട്ടിപറിച്ചതും, പീഡന കേസില്‍ ജോസഫിനു കാര്യമായ സഹായം ആരില്‍ നിന്നും കിട്ടാത്തതും ഇതിനോടൊപ്പം കൂട്ടി വായിക്കുക.

ഇങ്ങനെ പിണറായി ഉദ്ദേശ്ശിച്ച തരത്തിലുള്ള ഒരു ധ്രുവീകരണം സാധ്യമായാല്‍ പിന്നെ കേരളം ഒരു മിനി-ബംഗാള്‍ ആവാന്‍ അധികം സമയം ഒന്നും വേണ്ട എന്നു മനസ്സിലാക്കനുള്ള സാമാന്യ ബുദ്ധിയൊക്കെ നമ്മുടെ ബിഷപ്പുമാര്‍ക്ക് ഉണ്ട്. അങ്ങനെ കത്തോലിക്കാ സഭയുടെ പൊലിറ്റികല്‍ ബാര്‍ഗെയ്നിങ്ങ് പവര്‍ പൂര്‍ണമായും നഷ്ടപ്പെടുന്ന ഒരു സ്തിതി വിശേഷം സംജാതമാവുന്നു. പിണറായി ബ്രോക്കര്‍ ചെയ്തെടുത്ത ഈ ഡീല്‍ തകര്‍ക്കാനുള്ള ആദ്യത്തെ പടിയാണു ഈ ന്യൂനപക്ഷ വിരുദ്ധത എന്ന ആരോപണം. അങ്ങനെയല്ലേ ഈ വിമോചനസമരാഹ്വാനം ഉണ്ടായതു? രണ്ടാമതായി പിണറായിയെ വ്യക്തിപരമായി തേജോവധം ചെയ്തു തകര്‍ക്കുക എന്നുള്ളതാണു. അതു മനോരമാ-മാത്ര്ഭൂമിയാദികള്‍ വളരെ നന്നായി മുന്നോട്ടു കൊണ്ടു പോകുന്നും ഉണ്ടല്ലോ. പിണറായിയുടെ ഈ over-ambitious പ്ലാനുകള്‍ ഫലവത്തായാല്‍ പിന്നെ ജനതാദള്‍ പോലെയുള്ള ഈര്‍ക്കില്‍ പാര്‍ട്ടികള്‍ക്കു യാതൊരു നിലനില്പും ഇല്ല എന്നുള്ളതല്ലേ വീരേന്ദ്രകുമാരനേയും മാത്ര്ഭൂമിയേയും വിറളി പിടിപ്പിക്കുന്നതു?(ദേശഭിമാനിയില്‍ ഭൂമി കൈയേറ്റത്തിന്റെ റിപ്പോര്‍ട്ടുകള്‍ വന്നത്തു ഒരു ട്രിഗ്ഗര്‍ മാത്രം).

ഇതൊക്കെയാണു ഈ രണ്ടാം വിമോചനസമരാഹ്വാനത്തിനു പിന്നില്ലെന്നു എനിക്കു തോന്നിയ കാര്യങ്ങള്‍. താങ്കളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ടു ചുരുക്കുന്നു.

എന്നു വിനയപൂര്‍വ്വം,

Tuesday, August 22, 2006

ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നപ്പോള്‍...

റെയില്‍‌പാതയുടെ ഓരത്തു കൂടി അയാള്‍ നടന്നു. പാത വന്നതില്‍ പിന്നെ അയാള്‍ക്കു എറ്റവും പ്രിയപ്പെട്ടതാണു രാവിലെയും വൈകുന്നേരവും ഉള്ള ഈ നടപ്പ്. പാതവക്കില്‍ ആരൊക്കെയോ ചീട്ടു കളിക്കുന്നുണ്ടായിരുന്നു. അയാള്‍ അല്പനേരം കളി നോക്കിയിരുന്നു. പോകണം. നേരം ഇരുട്ടി വരുന്നു. അവന്‍ എത്തുന്നതിനു മുന്‍പു സ്റ്റേഷന്‍ കടക്കണം. അയാള്‍ വേഗം നടന്നു. സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് അങ്ങു ദൂരെ കാണാം. ദൂരെ നിന്നും ചൂളം വിളി കേട്ടു തുടങ്ങി. അവനിങ്ങു എത്തി കഴിഞ്ഞു. ഇന്നു നേരത്തെയാണല്ലോ. അയാള്‍ നടത്തതിനു വേഗത കൂട്ടി. അധികം സമയം വേണ്ടി വന്നില്ല. എന്നത്തേയും പോലെ ദിവാന്‍‌ഖാവടിയെ ഒരു പുച്ഛത്തോടെ അവഗണിച്ചു, ചൂളം വിളിച്ചു അവന്‍ കടന്നു പോയി.

അയാള്‍ സ്റ്റേഷനിലേയ്ക്കു നടന്നു. പച്ച ലൈറ്റും ആയി കാബിനിലേയ്ക്കു മടങ്ങുന്ന സ്റ്റേഷന്‍ മാസ്റ്റെര്‍ അയാളെ നോക്കി പറഞ്ഞു, “ഇന്നവന്‍ നേരത്തെയാണു”. ഒരു മന്ദഹാസത്തോടെ അയാള്‍ മുന്നോട്ടു നടന്നു. പാത വന്നതിനു ശേഷം ആണു അയാള്‍ ആദ്യമായി ട്രെയിന്‍ കണ്ടത്.പല തരത്തിലുള്ള ട്രെയിനുകള്‍. ലോറികളേയും ട്രക്കുകളേയും എടുത്തു കൊണ്ടു പോകുന്ന ട്രെയിനുകള്‍ വരെ.എങ്കിലും അവനോടു അയാല്‍ക്കെന്തൊ പ്രത്യേകം ഇഷ്ടം തോന്നിയിരുന്നു.ദിവാന്‍‌ഖാവടിയില്‍ എല്ലാ ട്രെയിനുകളും ഒരിക്കലെങ്കിലും നിര്‍ത്തിയിട്ടുണ്ടത്രേ, അവനൊഴികെ. “ഒരിക്കല്‍ നമ്മുക്കിവനെ ഇവിടെ പിടിച്ചിടണം. ഒരു പത്തു മിനുട്ടു നേരത്തേയ്ക്കു സിഗ്നല്‍ കൊടുക്കരുതു. തീരട്ടെ അവന്റെ അഹങ്കാരം!“, തന്റെ നരച്ച താടി തടവി കൊണ്ടു സ്റ്റേഷന്‍ മാസ്റ്റെര്‍ പറയുകയുണ്ടായി.

അയാള്‍ നടത്തതിനു വേഗത കൂട്ടി, വീട്ടില്‍ വേഗം എത്തിയിട്ടു ഒന്നും ചെയ്യാനില്ലെങ്കിലും. ഭാര്യയേയും മക്കളേയും അവളുടെ വീട്ടില്‍ ആക്കിയിട്ട് ഒരു മാസം ആവാറായി.അയാള്‍ വീട്ടിലെത്തി വിളക്കു കത്തിച്ചു. വാതിലില്‍ അവര്‍ വീണ്ടും കടലാസ് പതിച്ചിരിയ്ക്കുന്നു.ഒരാഴ്ച മുന്‍പു പതിച്ചതും അതേ പോലെ അവിടെയുണ്ടു. അയാള്‍ക്കു ചിരി വന്നു. ഇന്നു തീരെ വിശപ്പില്ല. അയാള്‍ പുതച്ചു കിടക്കാന്‍ തുടങ്ങി. എന്തൊരു തണുപ്പ്.അപ്പുറത്തു ആള്‍ത്താമസമില്ലാത്ത വീട്ടില്‍ വെളിച്ചം കാണാം.ഈയിടെയായി അവിടെ ആരൊക്കെയോ വരുന്നു, എന്തൊക്കെയോ ക്ലാസ്സുകള്‍ നടക്കുന്നു, നോട്ടീസുകള്‍ വിതരണം ചെയ്യുന്നു. അയാള്‍ക്ക് അതിലൊന്നും വലിയ താല്‍‌പര്യം തോന്നിയില്ല. അയാള്‍ വിളക്കണച്ചു.

വീണ്ടും അയാള്‍ നടക്കുകയാണു. എന്നത്തേയും പോലെ ഇന്നും. പരുത്തിപാടങ്ങള്‍ക്ക് നടുവിലൂടെ. ഇന്നു ഒരുപാടു ക്ഷീണം തോന്നുന്നു. ‍അയാള്‍ റോഡു വക്കിലുള്ള ആല്‍ മരത്തിന്റെ ചോട്ടിലിരുന്നു. റോഡിന്റെ മറുവശത്തു ബഹുരാഷ്ട്ര വിത്തു കമ്പനിയുടെ മറാഠിയിലുള്ള ഭീമന്‍ പരസ്യം കാണാം. “ഇരട്ടി ഉത്പാദനം. കീടനാശിനികള്‍ക്കു പൈസ കളയുകയേ വേണ്ട”. ഇരട്ടി ഉത്പാദനം!... അയാള്‍ക്കു വീണ്ടും ചിരി വന്നു.
.
മഴ പെയ്യുന്നുണ്ടായിരുന്നു. ദൂരെ സ്റ്റേഷനിലെ ട്യുബ്-ലൈറ്റ് കാണാം. അയാള്‍ തിരിഞ്ഞു നോക്കി. ഇന്നും അവന്‍ നേരത്തേയാണു. അയാള്‍ നടത്തതിന്റെ വേഗത കൂട്ടാന്‍ നോക്കിയില്ല. മെല്ലെ നടന്നു. പിന്നെ എന്തൊ ആലൊചിച്ചിട്ടെന്ന പോലെ തിരിഞ്ഞു നടന്നു. പാളത്തിലൂടെ... മെല്ലെ, ചിരിച്ചു കൊണ്ടു. നിര്‍ത്താതെ ഹോണുകള്‍ മുഴങ്ങി. ബ്രെയ്കിന്റെ ശബ്ദം... മരത്തില്‍ ചേക്കേറിയിരുന്ന കാക്കള്‍ വലിയ ശബ്ദത്തേടെ പറന്നകന്നു.‍ അന്നാദ്യമായി ദിവാന്‍‌ഖാവടിയില്‍ രാജധാനി നിന്നു.
.
.
.
വാല്‍കഷ്ണം: ഐറ്റിയുടേയും സ്മാര്‍ട്ട്-സിറ്റിയുടേയും പിന്നാലെ പായുന്നവര്‍ ഒന്നു നിന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കില്‍....

Saturday, August 19, 2006

നിങ്ങള്‍‌ ആദ്യം ആത്മഹത്യ ചെയ്യൂ...

... എന്നാല്‍ ഞങ്ങള്‍‌ സഹായിക്കാം!

ഇന്നലെ എഷ്യാനെറ്റ് ന്യൂസിലെ പ്രധാനപ്പെട്ട ചര്‍ച്ചാവിഷയം ഇതായിരുന്നു... ഇടുക്കിയിലെ കര്‍ഷകര്‍ക്കു പ്രത്യേക പാക്കേജ് ഇല്ല. കാരണം ആത്മഹത്യാ കണക്കെടുപ്പില്‍ വയനാടും പാലക്കാടും ഇടുക്കിയെ ബഹുദൂരം പിന്നില്ലാക്കി മുന്നേറിയിരിക്കുന്നു!. ഇടുക്കിയിലെ കര്‍ഷകര്‍ക്കു മത്സരബുദ്ധി തീരെയില്ലേ??. നമ്മുടെ “അതിവേഗം ബഹുദൂരം” മുദ്രാവാക്യം ഒന്നും വയനാട്ടില്‍ എത്തിയതു പോലെ അവിടെ എത്തിയില്ലേ??.

കഷ്ടം തന്നെ നമ്മുടെ “ഭരണാധികാരികളുടെ” കാര്യം!. പാവം കര്‍ഷകന്റെ പ്രശ്നം മനസ്സിലാക്കി അവനെ രക്ഷിക്കാന്‍ ഒരു വസ്തുവും ചെയ്യുന്നില്ല. പകരം ആ ചര്‍ച്ചയില്‍ ഒരാള്‍ പറഞ്ഞതു പോലെ, ഒരു മൊബൈല്‍ കമ്പനി കണക്കെ ഒരു സ്കീമും ആയി വന്നിരിക്കുന്നു- നിങ്ങള്‍ ആത്മഹത്യ ചെയ്യൂ, എന്നാല്‍ ഞങ്ങള്‍‌ കടം എഴുതി തള്ളാം!!. ഇതില്‍ പരം ഒരു കഴിവുകേടും പാപ്പരത്തവും വേറെയുണ്ടൊ?

കടത്തില്‍ മുങ്ങിയ ഒരു പാവം കര്‍ഷകന്റെ സ്ഥിതി ഒന്നു ആലോചിച്ചു നോക്കൂ... സ്വന്തം ഭാര്യയുടെയും മക്കളുടേയും മുഖത്തു നോക്കാന്‍ അയാള്‍ക്കു കഴിയുമോ?. “നിങ്ങളൊന്നു ആത്മഹത്യ ചെയ്തിരുന്നെങ്കില്‍‍ ഞങ്ങളെങ്കിലും രക്ഷപ്പെടുമാ‍യിരുന്നില്ലേ?”- ഇതു അവരുടെ വായില്‍ നിന്നു കേള്‍ക്കുന്നതും കാത്തു കഴിയുന്നതിലും ഭേദം അവനു ആത്മഹത്യ തന്നെ.

Tuesday, August 15, 2006

പാവം നമ്മുടെ കേരളാ പോലീസ്!

പോലീസിനെ കണ്ടു പേടിച്ചോടി കിണറ്റിലും കുളത്തിലും വീണു ഒരൊരുത്തന്‍‌മാര്‍ ചാവുന്നതില്‍ പാവം പോലീസെന്തു പിഴച്ചു?. ഹാര്‍ട്ട്-അറ്റാക്ക് വന്നു ആരെങ്കിലും മരിച്ചാല്‍ അതും കസ്റ്റ്ഡി മരണം...പോരാത്തതിനു ഹര്‍ത്താലും!. ഇനി മുതല്‍ ഒരു മൈക്കു വെച്ചു വിളംബരം ചെയ്തിട്ടു വേണം പോലീസിനു സഞ്ചരിക്കാന്‍‌... ഇതാ മൂന്നു പോലീസുകാര്‍ ഒരു ജീപ്പില്‍ ഈ വഴി വരുന്നു, ചീട്ടു കളിക്കാരും വാറ്റുകാരും ഒരല്പം സമയത്തേക്കു മാറി നില്‍ക്കാന്‍‌ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നു... പാവം നമ്മുടെ കേരളാ പോലീസിന്റെ ഒരു ഗതികേടേ!
ഇതിനിടെ കിണറ്റില്‍ ചാടിയ ഒരു “കള്ളനെ” രക്ഷിയ്ക്കാന്‍ അവന്റെ കൂടെ ചാടി അവനെ പൊക്കിയെടുത്ത ഒരു പാവം പോലീസുകാരന്റെ കഥയൊന്നും ആരും അറിയുന്നില്ല...

Saturday, July 29, 2006

An Absolute Beauty!

What do you call a game of chess that ends with the following board-position....?



















...an absolute beauty!. The best short chess game ever.
http://www.worldchessacademy.com/Lasker-Thomas.htm

This really inspired me, enlightened me, awakened me... I don't know how!

Sunday, June 25, 2006

PICK-POCKET

In Fyodor Dostoyevsky's Crime and punishment, the protagonist proclaims that the "superior human beings", the "geniuses" can act outside the boundaries of moral life. And that whatever "crime" that they do ultimately leads to the upliftment/benefit of the society. The protagonist, Raskolnikov goes ahead and commits a crime, a twin murder, to feel true to himself and his ideology.

Robert Bresson's fantastic movie, "Pick Pocket" is said to be inspired by Dostoyevsky's novel. But here the protagonist Michel indulges in pick-pocketing rather than murder. Raskolnikov does one crime and then spends rest of his life(till he is caught) contemplating, suffering from what he did. Here Michel grows in confidence, learns new skills, and finds himself part of a brilliant team of skilled pick-pocketer's, who run amok among the streets and Metros of Paris. But soon their luck runs out.

The movie is one of the most beautiful that I came along among the ones screened by Collective Chaos. The guilt, the self-destructiveness, the inferiority complex which he tries to mask with his superior person theory, all are portrayed so beautifully. And like Crime and Punishment's Porfiry, there is a police inspector here too who suspects Michel, and uses psychological methods to make him confess, take his just punishment and get reformed. And like Sonia there is the beautiful Jeanne, who is fond of Michel, and the love and wanting for whom is Michel's final suffering and his redemption.

The skills of Michel an his friends are shot so beautifully. There is the scene in which they get into a train, keep picking passengers, exchanging the wallets between them, and finally replacing the empty purses to where they belonged. While returning home, in a crowded bus, I also got that tickling sensation, trembling of hands... I controlled!. It was that kind of a movie, a joy to watch. I should confess here that reading Crime and Punishment was hardly a joyous experience, it was full of tension. I got ill after I completed the novel... :)

Robert Breeson says,"My movie is born first in my head, dies on paper; is resuscitated by the living persons and real objects I use, which are killed on film but, placed in a certain order and projected onto a screen, come to life again like flowers on water". Another must watch.